മഴ ശക്തമാകും, ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം; മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യത

മഴ ശക്തമാകും, ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം; മണിക്കൂറില്‍ 50 കി.മീ  വേഗത്തില്‍ കാറ്റിനും സാധ്യത

തിരുവനന്തപുരം > സംസ്ഥാനത്ത് വിവിധയിടങ്ങളില് ശക്തമായ മഴ തുടരുന്നു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയെ തുടര്ന്ന് തിരുവനന്തപുരം നഗരത്തില് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. സംസ്ഥാനത്തെ തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും ശക്തമായ മഴ തുടരുകയാണ്.
അടുത്ത മൂന്ന് മണിക്കൂറില് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില് ഇടിയോട് കൂടിയായ മഴക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും, കടല് പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും കണക്കിലെടുത്ത്, മത്സ്യത്തൊഴിലാളികള് കടലില് പോകരുതെന്ന് നിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അറബിക്കടല് ന്യൂനമര്ദ്ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പുള്ളത്. മധ്യകേരളത്തിലും വടക്കന് കേരളത്തിലും മഴ കനത്തേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട് ജില്ലകളില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by