കല്യാണ്‍ ജ്വല്ലേഴ്സില്‍ ഉത്സവകാല ക്യാഷ്ബാക്ക് ഓഫര്‍

കല്യാണ്‍ ജ്വല്ലേഴ്സില്‍ ഉത്സവകാല ക്യാഷ്ബാക്ക് ഓഫര്‍

കൊച്ചി
കല്യാൺ ജ്വല്ലേഴ്സ് ഉത്സവകാല ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ 25 ശതമാനംവരെയും ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺ, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനംവരെയും ക്യാഷ് ബാക്ക് ലഭിക്കും. ഇതോടൊപ്പം ഉപയോക്താക്കൾക്ക് സ്വർണത്തിന്റെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും ലഭ്യമാകും. വാങ്ങാൻ ഉദ്ദേശിക്കുന്ന ആഭരണങ്ങളുടെ വിലയുടെ 10 ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണിനിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവ് ഏതാണോ അതായിരിക്കും വിലയായി ഈടാക്കുക.

ഉത്സവകാല ഇളവുകളിലൂടെ ആഘോഷങ്ങളുടെ തിളക്കത്തിന് കൂടുതൽ കരുത്തുപകരാനാണ് ലക്ഷ്യമിടുന്നതെന്നും ഉപയോക്താക്കൾക്ക് കല്യാൺ ജ്വല്ലേഴ്സിൽനിന്ന് ഏറ്റവും പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ സ്വന്തമാക്കാനുള്ള മികച്ച അവസരമാണിതെന്നും കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി എസ് കല്യാണരാമൻ പറഞ്ഞു.

ഉത്സവാഘോഷങ്ങളുടെ ഭാ​ഗമായി ​ഗ്രൂപ്പ് മുംബൈയിൽ പുതിയ രണ്ട് ഷോറൂമുകൾ തുറന്നു. ടി എസ് കല്യാണരാമൻ ഉദ്ഘാടനം ചെയ്തു. കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, പ്രാദേശിക ബ്രാൻഡ് അംബാസഡർമാരായ പൂജ സാവന്ത്, കിഞ്ജാൽ രാജ്പ്രിയ, കല്യാണി പ്രിയദർശൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ആഭരണങ്ങൾ വീട്ടിലിരുന്നുതന്നെ തെരഞ്ഞെടുക്കാൻ https://campaigns.kalyanjewellers.net/livevideoshopping എന്ന ലിങ്കിലൂടെ ലൈവ് വീഡിയോ ഷോപ്പിങ് സൗകര്യവും കല്യാൺ ജ്വല്ലേഴ്സ് ഏർപ്പെടുത്തിയിട്ടുണ്ട്.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by