ദേശീയ ഓപ്പൺ അത്‌ലറ്റിക്‌ മീറ്റ് : അപർണയ്‌ക്ക്‌ വെള്ളി

ദേശീയ ഓപ്പൺ അത്‌ലറ്റിക്‌ മീറ്റ്  : അപർണയ്‌ക്ക്‌ വെള്ളി

വാറംഗൽ
ദേശീയ ഓപ്പൺ അത്ലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യമെഡൽ. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ അപർണ റോയിക്ക് വെള്ളി കിട്ടി. മൂന്നുദിനം കഴിയുമ്പോൾ റെയിൽവേസിന്റെ കുതിപ്പാണ്. റെയിൽവേസിന്റെ പാറുൾ ചൗധരി മീറ്റിൽ ഇരട്ടസ്വർണം നേടി.
ഹർഡിൽസിൽ റെയിൽവേസിന്റെ കനിമൊഴി 13.54 സെക്കൻഡിൽ ഒന്നാമതെത്തിയപ്പോൾ അപർണയുടെ സമയം 13.58 ആയിരുന്നു.

ലോങ് ജമ്പിൽ റെയിൽവേസിന്റെ ഐശ്വര്യ 6.62 മീറ്റർ ചാടി സ്വർണം നേടി. സ്റ്റീപ്പിൾ ചേസിൽ ഒമ്പതു മിനിറ്റ് 51.01 സെക്കൻഡിലാണ് പാറുൾ ഒന്നാമതെത്തിയത്. 5000ലും പാറുൾ ചാമ്പ്യനായിരുന്നു.

മുപ്പത്തഞ്ചു കിലോമീറ്റർ റേസ് വാക്കിൽ ഉത്തർപ്രദേശിന്റെ റാം ബാബൂ ദേശീയ റെക്കോഡിട്ടു. 110 മീറ്റർ ഹർഡിൽസിൽ സർവീസസിന്റെ മലയാളിതാരം സച്ചിൻ ബിനു വെങ്കലം നേടി.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by