കോവിഡാനന്തര കുതിപ്പ്‌ 
ലക്ഷ്യമിട്ട് പോപ്പീസ്; റീട്ടെയിൽ രംഗത്തെ സാന്നിധ്യം വർധിപ്പിക്കും

കോവിഡാനന്തര കുതിപ്പ്‌ 
ലക്ഷ്യമിട്ട് പോപ്പീസ്; റീട്ടെയിൽ രംഗത്തെ സാന്നിധ്യം വർധിപ്പിക്കും

കൊച്ചി > കുട്ടികളുടെ വസ്ത്ര ബ്രാൻഡായ പോപ്പീസ് കോവിഡാനന്തര കുതിപ്പ് ലക്ഷ്യമിട്ട് റീട്ടെയിൽ രംഗത്തെ സാന്നിധ്യം വർധിപ്പിക്കുന്നു. എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകളുടെ എണ്ണം നടപ്പുവർഷം നൂറിൽ അധികമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പോപ്പീസ് ബേബികെയർ പ്രോഡക്റ്റ്സ് എംഡി ഷാജു തോമസ് പറഞ്ഞു.

മലപ്പുറം ജില്ലയിലെ തിരുവാലി, ബംഗളൂരു, തിരുപ്പൂർ എന്നിവിടങ്ങളിൽ നിർമാണ യൂണിറ്റുകളുള്ള കമ്പനിക്ക് മാസംതോറും അഞ്ചുലക്ഷം ഗാർമെന്റുകൾ നിർമിക്കാൻ ശേഷിയുണ്ട്. കുട്ടികളുടെ വസ്ത്രങ്ങൾക്കു പുറമെ ഡെനിം ഗാർമെന്റ്സ്, വൂവൻ ഫാബ്രിക്സ് ഗാർമെന്റ്സ്, സ്ത്രീകൾക്കുള്ള ​ഗർഭകാലവസ്ത്രങ്ങൾ എന്നിവയും നിർമിക്കുന്നുണ്ട്. നിലവിൽ 32 എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകളുണ്ട്. ലണ്ടനിലും മാഞ്ചസ്റ്ററിലും ഔട്ട്ലെറ്റ് തുറക്കാൻതയ്യാറെടുക്കുന്ന കമ്പനി ബേബി സോപ്പ്, ബേബി ഓയിൽ, വൈപ്സ്, ബാത് ജെൽ, ബേബി ഷാമ്പൂ എന്നിവയും വിപണിയിൽ എത്തിക്കുന്നുണ്ട്.

കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ സാമ്പത്തികവർഷം 134 കോടി രൂപയുടെ വിറ്റുവരവ് നേടി. ഈ വർഷം 200 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നും കയറ്റുമതിയും ഉൽപ്പന്നനിരയും വർധിപ്പിക്കാനും അഞ്ചുവർഷത്തിനുള്ളിൽ ഔട്ട്ലെറ്റുകളുടെ എണ്ണം അഞ്ഞൂറാക്കാനും പദ്ധതിയുണ്ടെന്നും ഷാജു തോമസ് പറഞ്ഞു.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by