അജ്‌മല്‍ ബിസ്‌മിയില്‍ 
മെ​ഗാ സെയില്‍ ഡിസ്‌കൗണ്ട് ഓഫര്‍

അജ്‌മല്‍ ബിസ്‌മിയില്‍ 
മെ​ഗാ സെയില്‍ ഡിസ്‌കൗണ്ട് ഓഫര്‍

കൊച്ചി > ഗൃഹോപകരണങ്ങളുടെയും നിത്യോപയോ​ഗസാധനങ്ങളുടെയും റീട്ടെയിൽ വിൽപ്പനശൃംഖലയായ അജ്മൽ ബിസ്മി ഷോറൂമുകളിൽഓണാഘോഷങ്ങളുടെ ഭാ​ഗമായി അവതരിപ്പിച്ച മെ​ഗാ സെയിൽ ഡിസ്കൗണ്ട് ഓഫർ തുടരുന്നു. ഹൈപർ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങളും വിലക്കിഴിവുമാണ് നൽകുന്നത്. തെരഞ്ഞെടുത്ത ​ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന 2000 രൂപയുടെ ഉറപ്പായ സമ്മാനമാണ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ ഏറ്റവും ആകർഷകമായ ഓഫർ.

ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ 4999 രൂപയുടെ സ്മാർട്ട് വാച്ച് സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്. സ്മാർട്ട്ഫോണുകൾക്കൊപ്പം ഹെഡ്സെറ്റും ലാപ്ടോപ്പുകൾക്കൊപ്പം ഹെഡ്ഫോൺ, ക്ലീനിങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കും. ബ്രാൻഡുകൾ നൽകുന്ന വാറന്റിക്കുപുറമെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് കുറഞ്ഞ ചെലവിൽ അധിക വാറന്റിയും നൽകുന്നുണ്ട്.

മുൻനിര ബ്രാൻഡുകളുടെ സ്മാർട്ട് ടിവി, സ്മാർട്ട് ഫോൺ, ലാപ്ടോപ്, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, വൈദ്യുതിച്ചെലവ് കുറഞ്ഞ സ്റ്റാർ റേറ്റഡ് ഇൻവെർട്ടർ എസി തുടങ്ങിയവയും മികച്ച ഓഫറുകളിൽ ലഭ്യമാകും. 55 ശതമാനം കിഴിവിൽ ബട്ടർഫ്ലൈ കുപ്ടോപ്, 49 ശതമാനം കിഴിവിൽ പ്രീതി മിക്സി, 50 ശതമാനം കിഴിവിൽ യുറേക ഫോബ്സ് വാക്വം ക്ലീനർ, 40 ശതമാനം കിഴിവിൽ വാട്ടർ പ്യൂരിഫയറുകൾ എന്നിവയാണ് ഇലക്ട്രോണിക്സ് വിഭാ​ഗത്തിലെ മറ്റ് ഓഫറുകൾ.

​ഗൃഹോപകരണങ്ങൾ സ്വന്തമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ചിഡിബി തുടങ്ങിയവയുടെ ഫിനാൻസ്, ഡെബിറ്റ്, ക്രെഡിറ്റ് ഇഎംഐ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പഴയ ​ഗൃഹോപകരണങ്ങൾ, ലാപ്ടോപ്, മൊബൈൽഫോൺ തുടങ്ങിയവ മാറ്റിവാങ്ങുന്നതിന് ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്. ഹൈപർ വിഭാഗത്തിൽ നിത്യോപയോഗസാധനങ്ങൾ, പഴം, പച്ചക്കറികൾ, മീൻ, ഇറച്ചി, ക്രോക്കറി തുടങ്ങിയവ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടുമെന്നും ഉപഭോക്താക്കളുടെ ആവശ്യം കൃത്യമായി മനസ്സിലാക്കിയുള്ള ഓഫറുകളായതിനാൽ ഓണക്കാലത്തെ ലാഭകരമായ ഷോപ്പിങ് അനുഭവം തുടർന്നും ലഭിക്കുമെന്നും അജ്മൽ ബിസ്മി മാനേജിങ് ഡയറക്ടർ വി എ അജ്മൽ പറഞ്ഞു.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by