നിയമ വിജ്ഞാനകോശം വിപണനം ആരംഭിച്ചു

നിയമ വിജ്ഞാനകോശം വിപണനം ആരംഭിച്ചു

തിരുവനന്തപുരം> സംസ്ഥാന സര്വവിജ്ഞാനകോശം ഇന്സ്റ്റിറ്റൂട്ട് പ്രസിദ്ധീകരിച്ച നിയമ വിജ്ഞാനകോശത്തിന്റെ വില്പനനോദ്ഘാടനം ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടര് ഡോ. എ ആര് രാജന് തിരുവനന്തപുരം ജില്ലാ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര് ഡോ ടി ഗീനാകുമാരിക്കു നല്കി നിര്വ്വഹിച്ചു.

സെപ്തംബര് 1 മുതല് 10 വരെ ഡി.പി.ഐ. ജംങ്ഷനിലെ ജവഹര് സഹകരണ ഭവന്റെ പത്താം നിലയില് പ്രവര്ത്തിക്കുന്ന ഇന്സ്റ്റിറ്റ്യൂട്ടില് നടന്നുവരുന്ന പുസ്തകമേളയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

840 രൂപ മുഖവിലയുള്ള നിയമ വിജ്ഞാനകോശം 30 ശതമാനം ഡിസ്കൗണ്ടില് 588 രൂപയ്ക്ക് ലഭ്യമാണ്. മറ്റ് വിജ്ഞാന കോശങ്ങള്ക്ക് 50 ശതമാനം വരെ വില ഇളവും ലഭിക്കും.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by