ഭരണഘടനാ സംരക്ഷണം ജനാധിപത്യത്തിന്റെ കടമ: ഭരണഘടനാ പഠനസമിതി

ഭരണഘടനാ സംരക്ഷണം ജനാധിപത്യത്തിന്റെ കടമ: ഭരണഘടനാ പഠനസമിതി

കൊച്ചി > രാജ്യത്തിന്റെ സമസ്ത മേഖലകളിലും ഹിന്ദുത്വ ഫാസിസസം നടപ്പിലാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിത പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യൻ ഭരണഘടനയെ അട്ടിമറിയ്ക്കുന്നതിനുള്ള ഭരണഘടനാഭേദഗതികളെന്ന് പുരോഗമന കലാസാഹിത്യ സംഘം സെമിനാർ അഭിപ്രായപ്പെട്ടു.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മതനിരപേക്ഷത, ജനാധിപത്യം, ബഹുസ്വരത എന്നിവയെ ദുർബലപ്പെടുത്തി ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്നതിനുള്ള ശ്രമങ്ങളെ ഭരണഘടനയുടെ വായന, പ്രചരണം എന്നിവയിലൂടെ അതിജീവിയ്ക്കണം. ഭരണഘടനാ തത്വസംഹിതകളുടെ നഗ്നമായ ലംഘനം നടത്തുന്നതും അതിന് നേതൃത്വം നൽകുന്നതും ഭരണാധികാരികളാണെന്നും സെമിനാറിൽ അഭിപ്രായമുയർന്നു.
പുരോഗമന കലാസാഹിത്യ സംഘം ഭരണഘടനാ പഠനസമിതി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാചരണങ്ങളുടെ ഭാഗമായി 'ഭരണഘടന; സാമൂഹിക നീതി; മൗലികാവകാശങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മാധ്യമ പ്രവർത്തകൻ സനീഷ് ഇളയിടത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. കെ പി രണദിവെ അധ്യക്ഷനായി. കെ പി രണദിവെ രചിച്ച 'മധ്യസ്ഥത അനുരഞ്ജനത്തിന്റെ നീതിഗോപുരം' എന്ന പുസ്തകം സനീഷ് ഇളയടത്ത് ഏറ്റുവാങ്ങി.
കൗൺസിലർ അഡ്വ. അംശു വാമദേവൻ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ശ്യാമിലി ശശികുമാർ, കൺവീനർ കെ ജി സൂരജ്, അഡ്വ. അശ്വിൻ വിനായകൻ എന്നിവർ സംസാരിച്ചു. ശ്രീവരാഹം മുരളി, മാറയ്ക്കൽ വിജയകുമാർ, അഡ്വ. ആർ വിനായകൻ, കല്ലയം മോഹനൻ, അഡ്വ. അരുൺ ഗോപൻ ജി ജെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by