ഭാഗ്യക്കുറി നറുക്കെടുപ്പ്‌ ഇന്ന്‌ മുതൽ പുനരാംരംഭിക്കും; ആദ്യം സ്‌ത്രീശക്‌തി

ഭാഗ്യക്കുറി നറുക്കെടുപ്പ്‌  ഇന്ന്‌ മുതൽ പുനരാംരംഭിക്കും; ആദ്യം സ്‌ത്രീശക്‌തി

തിരുവനന്തപുരം> കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ച സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ഇന്ന് മുതൽ പുനഃരാരംഭിക്കും. ഇന്ന് സ്ത്രീശക്തി SS-259 നറുക്കെടുപ്പാണ് നടക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വൈകിട്ട് മൂന്നിനാണ് നറുക്കെടുപ്പ്.

75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5,000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 8,000 രൂപയും ലഭിക്കും.
ഈ മാസം 29ന് അക്ഷയ AK-496, ജൂലൈ 2ന് കാരുണ്യ പ്ലസ് KN-367, ജൂലൈ 6ന് നിർമൽ NR- 223 , ജൂലൈ 9ന് വിൻവിൻ W- 615 , ജൂലൈ 13ന് സ്ത്രീശക്തി SS-260, 16ന് അക്ഷയ AK-497, 20ന് ഭാഗ്യമിത്ര BM-6, 22ന് ലൈഫ് വിഷു ബമ്പർ BR-79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് നടക്കും.

പെരുവക്കാരൻ

Related post

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by