Technology

കോഴിക്കോട് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് റിബണിനെ ഏറ്റെടുത്ത് യുഎസ് കമ്പനി ബ്ലാക്ക്ഹോക്ക്

കോഴിക്കോട് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് റിബണിനെ ഏറ്റെടുത്ത് യുഎസ് കമ്പനി ബ്ലാക്ക്ഹോക്ക്

കൊച്ചി > ആഗോള ഓണ്ലൈന് പേയ്മെന്റ് രംഗത്തെ പ്രമുഖ യുഎസ് കമ്പനിയായ വാഷിംഗ്ടണിലെ ബ്ലാക്ക്ഹോക്ക് നെറ്റ് വര്ക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന റിവാര്ഡസ് പ്ലാറ്റ്ഫോം സ്റ്റാര്ട്ടപ്പ് റിബണിനെ ഏറ്റെടുത്തു. വര്ഷം തോറും 5 ബില്യണ് ഡോളറിലെറെ റിവാര്ഡ്സ് ആയി നല്കുന്ന പ്ലാറ്റ്ഫോമുകള്ക്ക് പിന്തുണ നല്കുന്ന കമ്പനിയാണ് ബ്ലാക്ക്ഹോക്ക്. റിവാര്ഡ്സ് പ്ലാറ്റ്ഫോമില് 1100-ലേറെ ഇടപാടുകാരുള്ള റിബണാകട്ടെ ഇതുവരെ 50,000-ലേറെ ക്യാമ്പെയിനുകളിലായി 160-ലേറെ രാജ്യങ്ങളിലുള്ള ഉപയോക്താക്കള്ക്ക് റിവാര്ഡ്സ് നല്കിയിട്ടുണ്ട്. ബ്ലാക്ക്ഹോക്കുമായി ചേരുന്നതോടെ ആഗോള റിവാര്ഡ് രംഗത്തെ സാന്നിധ്യം കൂടുതല് വിപുലമാക്കാനും സേവന സ്വീകര്ത്താക്കളുടെ എണ്ണം വന്തോതില് വര്ധിപ്പിക്കാനും റിബണിനും സാധിക്കും.
ഇന്സെന്റീവ് സേവന മേഖലയിലെ ആവേശകരമായ സംഭവവികാസമാണിതെന്ന് ബ്ലാക്ക്ഹോക്ക് നെറ്റ് വര്ക്ക് ഇന്സെന്റീവ്സ്, കോര്പ്പറേറ്റ് ഡെവ. ആന്ഡ് സ്ട്രാറ്റജി വിഭാഗം എസ് വിപി ജെഫ് ഹാഫ്ടണ് പറഞ്ഞു. 'ബ്രാന്ഡ്കൂറും വളര്ച്ചയും ത്വരിതപ്പെടുത്തുന്നതു വഴി ലോകമെമ്പാടുമുള്ള ബിസിനസ്സുകള്ക്ക് പിന്തുണ നല്കിവരുന്ന ബ്ലാക്ക്ഹോക്കിന് ഈ ഏറ്റെടുക്കല് ഏറെ പ്രധാനമാണ്. ഡിജിറ..

Open chat
Want to say something to us?
Powered by