Technology

ചാന്ദ്രപഥത്തിൽ രണ്ടുവർഷം, ചാന്ദ്രയാൻ–2 @ 9000

ചാന്ദ്രപഥത്തിൽ രണ്ടുവർഷം, ചാന്ദ്രയാൻ–2 @ 9000

തിരുവനന്തപുരം> ഐഎസ്ആർഒയുടെ രണ്ടാം ചാന്ദ്രദൗത്യ ഓർബിറ്റർ ചന്ദ്രൻെറ ഭ്രമണപഥത്തിൽ രണ്ടു വർഷം പൂർത്തിയാക്കി. ഇതിനോടകം 9000 തവണ ചന്ദ്രനെ പേടകം വലം വച്ചു കഴിഞ്ഞു. ചന്ദ്രൻെറ അറിയപ്പെടാത്ത മേഖലകളെ കുറിച്ചടക്കം നിർണാകയക വിവരങ്ങൾ ചന്ദ്രയാൻ–-2 ഓർബിറ്റർ നൽകി കഴിഞ്ഞു. ചന്ദ്രൻെറ ധ്രൂവ മേഖലകളിലും ഗർത്തങ്ങളിലുമുള്ള ജലസാന്നിധ്യത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങളും ഇക്കൂട്ടത്തിൽപെടും.
ചാന്ദ്രയാൻ–-1 ചന്ദ്രനിൽ ജല സാന്നിധ്യമുണ്ടെന്ന് ആദ്യമായി കണ്ടെത്തിയിരുന്നു. ചന്ദ്രൻെറ പ്രതലം, അന്തരീക്ഷം, ഗർത്തങ്ങളുടെ സവിശേഷത, പർവതങ്ങൾ തുടങ്ങിയവയെ പറ്റി സൂഷ്മമായ വിവരങ്ങളാണ് പേടകത്തിലെ പരീക്ഷണ ഉപകരണങ്ങൾ ലഭ്യമാക്കികൊണ്ടിരിക്കുന്നത്. ടെറൈൻ മാപ്പിംഗ് ക്യാമറ , ഇമേജിംഗ് ഐആർ സ്പെക്ട്രോമീറ്റർ,ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറഎന്നിവ നൂറുകണക്കിന് അപൂർവ ചിത്രങ്ങളും ഇതിനോടകം ലഭ്യമാക്കി.
ഭാവി ചാന്ദ്ര ദൗത്യങ്ങൾക്ക് ഏറെ സഹായകമാകുന്ന വിവരങ്ങളാണ് ഇവയെല്ലാമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ കെ ശിവൻ പറഞ്ഞു. പേടകത്തിലെ എട്ട് പരീക്ഷണ ഉപകരണങ്ങളും കൃത്യതയോടെ പ്രവർത്തിക്കുന്നു. വർഷങ്ങളോളം പേടകം ദൗത്യം തുടരുമെന്നാണ് ശാസ്ത്രലോകത്തിൻെറ വിലയിരുത്തൽ. ചാന്ദ്ര പ്രതലത്..

Open chat
Want to say something to us?
Powered by